തൃശൂരില്‍ പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ തീവെച്ച് കൊല്ലാന്‍ ശ്രമം

പമ്പിലേക്കു തീ പടരാതെ തീയണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി.
തൃശൂരില്‍ പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ തീവെച്ച് കൊല്ലാന്‍ ശ്രമം

തൃശൂര്‍: തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. പെട്രോള്‍ പമ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് എന്നയാള്‍ക്ക് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഗുണ്ട പമ്പില്‍ വച്ച് ദിലീപിനെ പെട്രോളടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുകയായിരുന്നു. കൊടകരയ്ക്ക് അടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് സംഭവം. 

പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനോദുമായി തര്‍ക്കമുണ്ടായി. ഇതിനിടെ വിനോദ് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. പമ്പിലേക്കു തീ പടരാതെ തീയണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി. ബൈക്ക് കത്തിനശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com