കുട്ടികളുടെ പ്രതിഷേധം: ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചു

ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെച്ചതോടെ കുട്ടികള്‍ സമരവും അവസാനിപ്പിച്ചു.
കുട്ടികളുടെ പ്രതിഷേധം: ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചു

ആലുവ: ആലുവയിലെ ജനസേവ ശിശുഭവന്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനായില്ലെന്ന് പറവൂര്‍ തഹസില്‍ദാര്‍ എംഎച്ച് ഹരീഷ് അറിയിച്ചു. കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി നിര്‍ത്തി വെച്ചത്. നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല, കലക്ടറോട് ആലോചിച്ച് തുടര്‍നടപടിയെടുക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെച്ചതോടെ കുട്ടികള്‍ സമരവും അവസാനിപ്പിച്ചു. നിലവിലെ ജീവനക്കാരെ മാറ്റി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്‍ക്കാലം നിയമിക്കില്ലെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

അതേസമയം ശിശുഭവനില്‍ കുട്ടികളുടെ വിവരങ്ങള്‍ കൃത്യമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. രേഖകളില്‍ 150 കുട്ടികളാണുള്ളത് എന്നാല്‍ ശിശുഭവനില്‍ 52 കുട്ടികള്‍ മാത്രമേയുള്ളു. 

2017 ജൂലൈയിലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്. കുട്ടികളെ അതാതു സംസ്ഥാനങ്ങളിലേക്കു മാറ്റാനായിരുന്നു ഉത്തരവ്. ശിശുഭവനിലെ നാലു കുട്ടികള്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നു. കുട്ടികളെ പാര്‍പ്പിച്ചത് അനധികൃതമായാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു ഏറ്റെടുക്കാനുള്ള തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com