മാധവിക്കുട്ടി നല്‍കിയ നീര്‍മാതളം പൂത്ത വീട് വില്‍ക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്: അധാര്‍മികമെന്ന് മകന്‍ 

മാധവിക്കുട്ടി നല്‍കിയ നീര്‍മാതളം നട്ടു പൂവിട്ട വീടും സ്ഥലവും വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍
മാധവിക്കുട്ടി നല്‍കിയ നീര്‍മാതളം പൂത്ത വീട് വില്‍ക്കാനുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്: അധാര്‍മികമെന്ന് മകന്‍ 

മാധവിക്കുട്ടി നല്‍കിയ നീര്‍മാതളതൈ വളര്‍ന്ന് നില്‍ക്കുന്ന വീടും സ്ഥലവും വില്‍പനയ്‌ക്കെന്നുപറഞ്ഞ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല ഡയറക്ടര്‍ രാജു റാഫേല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഈ മാസം 15-ാം തിയതിയാണ് ഇത്തരത്തിലൊരു പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. തൃശ്ശൂരിനടുത്ത് കുട്ടനെല്ലൂര്‍ എന്ന സ്ഥലത്തെ വീടും സ്ഥലവും വില്‍കുന്നത് സംബന്ധിച്ചുള്ളതായിരുന്നു പോസ്റ്റ്. ഇവിടെ പുന്നയൂര്‍ക്കുള്ളത്തെ മാധവികുട്ടിയുടെ നീര്‍മാതളത്തിന്റെ വിത്തില്‍ നിന്ന് വളര്‍ന്ന ഒരു നീര്‍മാതളം ഉണ്ടെന്ന് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ചേര്‍ത്തിരുന്നു. 

കൊല്‍ക്കത്തയിലെ തന്റെ ബാല്യകാലവും കേരളത്തിലേക്കുള്ള അന്നാളുകളിലെ അവധിയാത്രകളും വിവരിച്ച് കമലാ ദാസ് എഴുതിയ പ്രശസ്തമായ നോവലാണ് 'നീര്‍മാതളം പൂത്ത കാലം'. നീര്‍മാതളത്തോട് കമലാദാസിനുണ്ടായിരുന്ന അടുപ്പവും അത് പൂവിടുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരുന്നതുമെല്ലാം ഈ നോവലില്‍ പ്രതിപാദിച്ചിരുന്നു. ഒരിക്കല്‍ താന്‍ കമലാ ദാസിനെ അഭിമുഖം നടകത്തുന്നതിനായി സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് നീര്‍മാതളത്തിന്റെ ഒരു വിത്ത് നല്‍കിയിരുന്നെന്നും ഈ വിത്ത് താന്‍ കൈയ്യില്‍ കരുതി അത് തന്റെ കുട്ടനെല്ലൂരുള്ള സ്ഥലത്ത് നടുകയായിരുന്നെന്നുമാണ് രാജു റാവേല്‍ നല്‍കുന്ന വിശദീകരണം. 

എന്നാല്‍ കമലാദാസിന്റെ പേര് വാണിജ്യതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉപയോഗിച്ചത് അധാര്‍മികമായ നീക്കമാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഇതിനോട് കമലാദാസിന്റെ മകന്‍ ജയസൂര്യ ദാസ് പ്രതികരിച്ചത്. നീര്‍മാതളത്തിന്റെ വിത്ത് കമലാദാസ് നല്‍കിയെന്നത് അസാദ്ധ്യമായ ഒരു കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com