വിഎസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം: കെഎം മാണി

കെഎം മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ്അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
വിഎസ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം: കെഎം മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കണം എന്ന് ഉടനെ തീരുമാനിക്കുമെന്നും കെഎം മാണി വ്യക്തമാക്കി. 

കെഎം മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ്അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും ചെങ്ങന്നൂര്‍ ഫലം, കെഎം മാണി പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും അതിനെ അതിജീവിച്ച് എല്‍ഡിഎഫ് വിജയിക്കുമെന്നും വിഎസ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വോട്ടര്‍മാരുടെ അഭിപ്രായമല്ലെന്നും, വി.എസിന്റെ മാത്രം അഭിപ്രായമാണെന്നും മാണി പ്രതികരിച്ചു. മെയ് 28നാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയയായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പിഎസ്. ശ്രീധരന്‍പിള്ളയുമാണ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിനും കെഎം മാണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു.  കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയല്ല ചെങ്ങന്നൂര്‍. സ്വാധീനമുണ്ടെന്ന വാദം പഴങ്കഥയെന്നും കാനം തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് നിലപാട് തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ വെച്ച ആദ്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കാനം വിമര്‍ശിച്ചു. ബിഡിജെഎസിനെ ഒപ്പം കൂട്ടേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെങ്കിലും നേട്ടം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com