എനിക്ക് മുന്‍പും പിന്‍പും കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിട്ടുണ്ട്;  ആ കഥകൂടി ഹസന്‍ പറയണം: ശോഭനാ ജോര്‍ജ്ജ്

നമ്മളെ പറ്റി സംസാരിക്കാന്‍ യോഗ്യതയുള്ളവര്‍ സംസാരിക്കണം. അദ്ദേഹം പറഞ്ഞതിന് എല്ലാം പറയണമെന്നുണ്ടെങ്കില്‍ എനിക്ക് മാന്യതയുണ്ട്-ഹസന്‍ മറുപടി പറഞ്ഞില്ലെങ്കില്‍ 28 ന് അതേരീതിയില്‍ മറുപടി പറയും 
എനിക്ക് മുന്‍പും പിന്‍പും കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിട്ടുണ്ട്;  ആ കഥകൂടി ഹസന്‍ പറയണം: ശോഭനാ ജോര്‍ജ്ജ്

ചെങ്ങന്നൂര്‍: തനിക്കെതിരായ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്. ഇല്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതരഞ്ഞടുപ്പിന് പിന്നാലെ അതേ നാണയത്തില്‍ മറുപടി പറയുമെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. 

ഹസന്‍ പറഞ്ഞില്ലെങ്കില്‍ 28ന് പിന്നാലെ ഞാന്‍ പറയും. അപ്പോള്‍ ഹസന്‍ തന്നെ മറുപടി പറയേണ്ടിവരുമെന്ന് ശോഭനാ ജോര്‍ജ്ജ് മുന്നറിയിപ്പു നല്‍കി. 

നമ്മളെ പറ്റി സംസാരിക്കാന്‍ യോഗ്യതയുള്ളവര്‍ സംസാരിക്കണം. ഞാന്‍ അമ്മയും ഭാര്യയുമാണ്. സമൂഹത്തില്‍ സ്വന്തം സഹോദരിയായി കാണുന്നവര്‍ ധാരാളുമുണ്ട്. ഹസന്‍ മറുപടി പറഞ്ഞില്ലെങ്കില്‍ അതേ രൂപത്തില്‍ ഞാന്‍ മറുപടി പറയും. എന്താ നടന്നതെന്ന് എനിക്കറിയാം- ശോഭന പറഞ്ഞു.

91ല്‍ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഞാന്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസ് കമ്മറ്റിയിലെ വനിതാ പ്രാതിനിധ്യം.അന്നത്തെ എഐസിസി പ്രസിഡന്റ് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കമ്മറ്റിയില്‍ അംഗമായത്. ഹൈക്കമാന്‍ഡ് ആണ് എന്നെ സ്ഥാനാര്‍ഥിയാക്കിയത്. എന്റെ പ്രചാരണത്തിനായി രാജീവ് ഗാന്ധി എത്തിയിരുന്നു. ആ രാജീവ് ഗാന്ധിയെയാണ് ഹസന്‍ അപമാനിച്ചത്. ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകും.അല്ലെങ്കില്‍ ഹസന്‍ പ്രസ്താവന പിന്‍വലിക്കണം.

ഒരുപാട് വനിതാപ്രവര്‍ത്തകര്‍ ഉള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എനിക്ക് മുന്‍പും ശേഷവും നിരവധി വനിതകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിട്ടുണ്ട്. അതിനും ക്യാമറക്കുമുന്‍പില്‍ പറയാനാവാത്ത കഥകളുണ്ടോയെന്ന് ഹസന്‍ വ്യക്തമാക്കണമെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com