ഒന്നര ലക്ഷം അടച്ചില്ലെങ്കില്‍ ചികിത്സയില്ല, നിപ്പാ വൈറസ് ബാധിതനോട് സ്വകാര്യ ആശുപത്രിയുടെ ഭീഷണി

ഒന്നര ലക്ഷം അടച്ചില്ലെങ്കില്‍ ചികിത്സയില്ല, നിപ്പാ വൈറസ് ബാധിതനോട് സ്വകാര്യ ആശുപത്രിയുടെ ഭീഷണി
ഒന്നര ലക്ഷം അടച്ചില്ലെങ്കില്‍ ചികിത്സയില്ല, നിപ്പാ വൈറസ് ബാധിതനോട് സ്വകാര്യ ആശുപത്രിയുടെ ഭീഷണി

കോഴിക്കോട്: ബില്‍ തുകയുടെ പേരില്‍ നിപ്പാ വൈറസ് ബാധിതന് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനിള്ള ചാര്‍ജ് ആയ ഒന്നര ലക്ഷം ഉടന്‍ അടയ്ക്കണമെന്നാണ്, നിപ്പാ വൈറസ് ബാധിച്ചു മരിച്ച സഹോദരങ്ങളുടെ പിതാവിനോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. 

ബില്‍ തുക അടച്ചില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി, ചികിത്സയിലുള്ള ചങ്ങരോത്തു സ്വദേശി മൂസയുടെ ബന്ധിക്കള്‍ പറഞ്ഞു. അപൂര്‍വ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ലംഘനമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ ബില്‍ തുക അറിയിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തുവന്നു.

അതിനിടെ വിഷയത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗിക്കു ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടാവരുതെന്ന് മന്ത്രി ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്്കി. വെന്റിലേറ്ററിലുള്ള രോഗിയെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com