നിപ്പാ വൈറസ്: കേരളത്തിന് പൂര്‍ണ പിന്തുണയെന്ന് കേന്ദ്ര സര്‍ക്കാര്‍

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് കേരളത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്
ഗ്രാഫിക്‌സ്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
ഗ്രാഫിക്‌സ്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌


ന്യൂഡല്‍ഹി: സംസ്ഥാനത്തെ നിപ്പാ വൈറസ് ബാധ തടരുന്നതിന് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയുമായും ഫോണില്‍ സംസാരിച്ചതായി ആരോഗ്യമന്ത്രി ജെപി നഡ്ഡ ജനീവയില്‍ അറിയിച്ചു. 

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്രത്തില്‍നിന്നുള്ള വിദഗധ സംഘത്തോട് കേരളത്തിലെത്താന്‍ നിര്‍ദശിച്ചിട്ടുണ്ടെന്ന് നഡ്ഡ പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് കേരളത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്- നഡ്ഡ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറുയമായി സംസാരിച്ചു. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ സജീത് കെ സിങ്, എ്പിഡിമിയോളജി തലവന്‍ ഡോ. എസ്‌കെ ജെയിന്‍, എമര്‍ജന്‍സി മെഡിക്കല്‍ റിലീസ് ഡയറക്ടര്‍ ഡോ പി രവീന്ദ്രന്‍, ഡോ എന്‍ ഗുപ്ത തുടങ്ങിയവരും മൃഗസംരക്ഷണ വകുപ്പില്‍നിന്നുള്ള വിദഗ്ധരുമാണ് കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com