ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്ന് പിണറായി വിജയന്‍

ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ് - ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല.
ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്ന് പിണറായി വിജയന്‍


തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്ന് പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

തന്റെ ജീവനു പോലും വില കല്‍പിക്കാതെ പനിപിടിച്ചു ചികിത്സ തേടിയെത്തിയവരെ പരിചരിക്കുന്നതിനിടെയാണ് ലിനിക്കും പനി ബാധിച്ചത്. 
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ പനി ബാധിക്കപെട്ട ലിനിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com