ഇത് ഞങ്ങളുടെ നായനാര്‍ അല്ല; പ്രതിമ മാറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

പ്രതിമ അടിയന്തിരമായി മാറ്റി നായനാരോട് ആദരവ് കാണിക്കണമെന്നാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്
ഇത് ഞങ്ങളുടെ നായനാര്‍ അല്ല; പ്രതിമ മാറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍

കണ്ണൂര്‍: നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച നായനാരുടെ പ്രതിമയ്ക്ക് നായനാരുടെ ഛായ ഇല്ലെന്നും പ്രതിമ മാറ്റണമന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രതിമ അടിയന്തിരമായി മാറ്റി നായനാരോട് ആദരവ് കാണിക്കണമെന്നാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. പ്രതിമയുടെ അനാച്ഛാദനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും പരിഹാസവര്‍ഷം

ഓവര്‍കോട്ടിട്ട് കൈയില്‍ ഒരു ബാഗുമായി നില്‍ക്കുന്ന നായനാരുടെ രൂപമാണ് ശില്പത്തിന് മാതൃകയാക്കിയത്. എന്നാല്‍ പ്രതിമയ്ക്ക് നായനാരുമായി യാതൊരു സാമ്യവുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് കഴിഞ്ഞ ദിവസം  നായനാര്‍ പ്രതിമ നാടിന് സമര്‍പ്പിച്ചത്. 

ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി ശില്‍പ്പി തോമസ് ജോണ്‍ കോവൂരാണ് പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചത്. ഒന്‍പതര അടി ഉയരവും 800 കിലോ തൂക്കവുമുള്ള ശില്‍പ്പത്തിന്റെ നിര്‍മ്മാണം ജയ്പൂരില്‍ വെച്ച് തന്നെയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക നേതാക്കളുടെയും  വെങ്കല പ്രതിമ നിര്‍മ്മിച്ചത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലത്തുള്ളവരാണ്. നായനാരെ അറിയാത്തവര്‍  പ്രതിമ നിര്‍മ്മിച്ചതാണ് പിഴവിന് കാരണമെന്നാണ് പ്രധാന വി്മര്‍ശനം. എന്നാല്‍ ആര്‍കിടെക്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് ജയ്പൂരിലെ സ്ഥപനത്തിന് നിര്‍മ്മാണ ചുമതല നല്‍കിയത്.

കളിമണ്ണില്‍ ഉണ്ടാക്കിയ ആദ്യരൂപം ഏറെക്കുറെ നായനാരുടെ രൂപഭാവങ്ങള്‍ക്കനുസൃതമായിരുന്നു. അത് കാസ്റ്റ്  ചെയ്തപ്പോഴാണ് പ്രശ്‌നമുണ്ടായതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അതേസമയം മിനുക്ക് പണി നടത്തി പ്രശ്‌ന പരിഹാരം സാധ്യമാണോയെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com