ലിനിയെ മറന്നതല്ല: സർക്കാർ സഹായിക്കുമെന്ന് ആരോ​​ഗ്യമന്ത്രി

നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ
ലിനിയെ മറന്നതല്ല: സർക്കാർ സഹായിക്കുമെന്ന് ആരോ​​ഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഇക്കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്‍റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യവകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുടുംബത്തെ അറിയിച്ചു.

നേരത്തെ ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിച്ചില്ല എന്ന തരത്തിൽ ചില  വിമർശനങ്ങൾ ഉയർന്നിരുന്നു.ജില്ലയിലെത്തിയ ആരോ​ഗ്യമന്ത്രി ലിനിയുടെ വീട് സന്ദർശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിപരുന്നു വിമർശനം.  ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com