കേന്ദ്രഭരണം ബിജെപിയെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാക്കി: കെ സുധാകരൻ 

നാലുവർഷത്തെ ഭരണംകൊണ്ട് ബി.ജെ.പി അഹങ്കാരത്തി​ന്റെയും ധിക്കാരത്തിന്റെയും  പ്രതീകമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ
കേന്ദ്രഭരണം ബിജെപിയെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാക്കി: കെ സുധാകരൻ 

ചെങ്ങന്നൂർ:നാലുവർഷത്തെ ഭരണംകൊണ്ട് ബി.ജെ.പി അഹങ്കാരത്തി​ന്റെയും ധിക്കാരത്തിന്റെയും  പ്രതീകമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെൺകുട്ടിയെ പീഡിപ്പിച്ച് തലക്കടിച്ച് കൊല്ലുമ്പോഴും പ്രധാനമന്ത്രിക്ക് അഭിപ്രായമില്ല. മോദിയുടെ നാലുവർഷത്തെ ഭരണവും സംസ്ഥാനത്തെ രണ്ടുവർഷത്തെ ഭരണവും മാറ്റുരക്കപ്പെടുന്ന അവസരമാണ് ചെങ്ങന്നൂരിലുള്ളതെന്നും കെ സുധാകരൻ പറഞ്ഞു.

23 രാഷ്​ട്രീയ കൊലപാതകങ്ങളാണ് രണ്ടുവർഷത്തെ ഭരണത്തിനി​ടെ ഉണ്ടായത്. പിണറായിയുടെ ജില്ലയിൽ ഒമ്പത് രാഷ്​ട്രീയ കൊലപാതകങ്ങൾ നടന്നു. പിണറായി വിജയൻ കേരളത്തിന്റെ  മുഖ്യമന്ത്രിയാണോ അതോ സിപിഎമ്മി​​ന്റെ മുഖ്യമന്ത്രിയാണോ എന്നും  അദ്ദേഹം തെരഞ്ഞെടുപ്പ് 
പ്രചാരണയോഗത്തിൽ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com