ദ്രോഹിച്ചവര്‍ക്ക് മറുപടി കൊടുക്കണം, സഹായിച്ചവരെ സഹായിക്കണം; വെളളാപ്പള്ളിയെ സ്വാഗതം ചെയ്ത് കുമ്മനം

ഔചിത്യപൂര്‍ണമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരച്ചത്.തങ്ങളെ ദ്രോഹിച്ചിട്ടുള്ളവര്‍ക്ക് മറുപടി പറയണം. സഹായിച്ചവരെ സഹായിക്കണം. എന്‍ഡിഎ എന്നും എസ്എന്‍ഡിപിയെ സഹായിച്ചിട്ടേയുള്ളു
ദ്രോഹിച്ചവര്‍ക്ക് മറുപടി കൊടുക്കണം, സഹായിച്ചവരെ സഹായിക്കണം; വെളളാപ്പള്ളിയെ സ്വാഗതം ചെയ്ത് കുമ്മനം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വെള്ളാപ്പള്ളി യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്. സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എസ്എന്‍ഡിപി പ്രസ്ഥാനത്തെ നാളിതുവരെ സഹായിച്ചത് ആരാണ്. 60 വര്‍ഷമായി ഈ പ്രസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വേട്ടയാടുകയായിരുന്നു. ഇത് സംബന്ധിച്ച് എതയോ ആക്ഷേപങ്ങള്‍ എസ്എന്‍ഡിപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമുണ്ടെന്നും കുമ്മനം പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എസ്എന്‍ഡിപി നേതാക്കളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമല്ല. എത്രയെത്ര കേസുകളാണ് സമുദായ നേതാക്കള്‍ക്കെതിരെ എടുത്തത്. ഈ സമുദായത്തോട് ചെയ്ത കൊടുംക്രൂരതയ്ക്ക് ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി മറുപടി നല്‍കും. അത് എന്‍ഡിഎയ്ക്ക് സഹായകമാകുമെന്നും കുമ്മനം പറഞ്ഞു

ഒരു തെരഞ്ഞടുപ്പിലും എസ്എന്‍ഡിപി യോഗം പരസ്യമായി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാറില്ല. ഔചിത്യപൂര്‍ണമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരച്ചത്.തങ്ങളെ ദ്രോഹിച്ചിട്ടുള്ളവര്‍ക്ക് മറുപടി പറയണം. സഹായിച്ചവരെ സഹായിക്കണം. എന്‍ഡിഎ എന്നും എസ്എന്‍ഡിപിയെ സഹായിച്ചിട്ടേയുള്ളു. ബിഡിജെഎസ് എന്‍ഡിഎയ്‌ക്കൊപ്പം ഉറച്ചനില്‍ക്കുകയാണെന്നും കുമ്മനം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com