ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി, മക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായം

നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു
ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി, മക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായം

തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പാ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടെ അണുബാധയേറ്റു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കും. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം സഹായധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സ് ആയിരുന്ന ലിനി കഴിഞ്ഞ ദിവസമാണ് നിപ്പാ വൈറസ് ബാധിച്ചു മരിച്ചത്. രണ്ടു ചെറിയ കുട്ടികളാണ് ലിനിക്കുള്ളത്. ഭര്‍ത്താവ് സജീഷ് വിദേശത്താണ്. മരണക്കിടക്കയില്‍നിന്ന് ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com