അയ്യപ്പസേവാ സംഘം പ്രവര്‍ത്തകനായ തന്നെ ആര്‍എസ്എസുകാരനാക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ട്; കോടിയേരിക്ക് വിജയകുമാറിന്റെ മറുപടി

താന്‍ ഹിന്ദുത്വസംഘടന പ്രവര്‍ത്തകനാണെന്ന നിലപാട് ആവര്‍ത്തിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍
അയ്യപ്പസേവാ സംഘം പ്രവര്‍ത്തകനായ തന്നെ ആര്‍എസ്എസുകാരനാക്കുന്നത് വേറൊന്നും പറയാനില്ലാത്തതുകൊണ്ട്; കോടിയേരിക്ക് വിജയകുമാറിന്റെ മറുപടി

ചെങ്ങന്നൂര്‍: താന്‍ ഹിന്ദുത്വസംഘടന പ്രവര്‍ത്തകനാണെന്ന നിലപാട് ആവര്‍ത്തിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. തന്നെക്കുറിച്ച് വേറൊന്നും പറയാനില്ലാത്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തകനായ തന്നെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. താന്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പസേവാ സംഘത്തിലാണെന്നും വിജയകുമാര്‍ പറഞ്ഞു. 

ഡി. വിജയകുമാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ടാണ് വിഷ്ണുനാഥിനെ മാറ്റിയതെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. രണ്ടാമത്തെ തവണയാണ് കോടിയേരി, ഡി വിജയകുമാര്‍ ഹിന്ദുത്വ ശക്തികളുടെ പ്രിയപ്പെട്ടവനാണെന്ന പരാമര്‍ശം നടത്തുന്നത്. 

ഇടത് സ്ഥാനാര്‍ത്ഥി സജി ചെയറിയാനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസിനോട് കോണ്‍ഗ്രസ് വോട്ട് തേടിയെന്നും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്റണിയുടെ വാക്കുകള്‍ ഇതിന് ഉദാഹരണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. ത്രിപുരയില്‍ ബിജെപിക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ ബിപ്ലവ് കുമാര്‍ പോകുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

മൃദുഹിന്ദുത്വത്തിന്റെ മുഖമുള്ളയാളെയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് എന്നായിരുന്നു കോടിയേരിയുടെ ആദ്യ ആരോപണം. ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനയുടെ ഭാരവാഹിയാണ് ഡി.വിജയകുമാര്‍. ഹിന്ദു വോട്ടുകള്‍ക്കു വേണ്ടിയാണ് ആദ്യം പരിഗണിച്ചവരെ ഒഴിവാക്കി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും കോടിയേരി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com