കര്‍ണാടകയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ ഗതികേട്; ആന്റണിക്ക് പിണറായിയുടെ മറുപടി

കര്‍ണാടകയില്‍ ജയിച്ച എംഎല്‍എമാരെ എന്തുകൊണ്ടാണ് റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വരുന്നത്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് - ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകണം
കര്‍ണാടകയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ ഗതികേട്; ആന്റണിക്ക് പിണറായിയുടെ മറുപടി

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിക്കുമ്പോള്‍ കേരള സര്‍്ക്കാര്‍ ആനന്ദനൃത്തം ചവിട്ടുകയാണെന്ന എകെ ആന്റണിയുടെ പരാമര്‍ശത്തിന് അതേനാണയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആന്റണി അങ്ങേയറ്റം വിഭ്രാന്തിയിലാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പണ്ട് പറഞ്ഞ കാര്യങ്ങള്‍ ആന്റണി മറന്നു പോയതാവാം, അല്ലെങ്കില്‍ ബോധപൂര്‍വം ആന്റണി മറന്നാതാവാമെന്ന് പിണറായി അഭിപ്രായപ്പെട്ടു

കേരളമാണ് മികച്ച സംസ്ഥാനമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ അങ്ങനെയല്ലെന്ന് നമ്മള്‍ പറയണോ. കേരളത്തിലാണ് മികച്ച വയോജന സംരക്ഷണകേന്ദ്രം എന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയാല്‍ അങ്ങനെയല്ലെന്ന് നമ്മള്‍ പറയണോ. ക്രമസമാധാന പാലനത്തില്‍ കേരളമാണ് മികച്ചതെന്ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു കൂട്ടര്‍ വിലയിരുത്തിയാല്‍ അത് അല്ലെന്ന നമ്മള്‍ പറയണോ. എന്താണ് ആന്റണി ഉദ്ദേശിച്ചത് പിണറായി ചോദിച്ചു.

പണ്ട് ആന്റണി പറഞ്ഞത് കോണ്‍ഗ്രസുകാരില്‍ പലരും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്നാണ്. എന്നാല്‍ ഇന്ന് പകലും രാത്രിയും എത്രപേര്‍ കോണ്‍ഗ്രസുകാരായുണ്ടെന്ന് ആന്റണി നോക്കിയാല്‍ മതി. കര്‍ണാടകയില്‍ ജയിച്ച എംഎല്‍എമാരെ എന്തുകൊണ്ടാണ് റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വരുന്നത്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ജയിച്ച എംഎല്‍എമാര്‍ ആരോടൊപ്പം നില്‍ക്കുമെന്ന ശങ്കയാണ് എല്ലാവരും കണ്ടത്. ഇത് തന്നെയാണ് മുന്‍പ് ത്രിപുരയിലും സംഭവിച്ചതെന്ന് പിണറായി പറഞ്ഞു

പരമസ്വതന്ത്രമായി നില്‍ക്കേണ്ട സ്ഥാപനങ്ങളെ പോലും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ബിജെപി തുടരുന്നത്. ജനാധിപത്യം തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍  ശ്രമിക്കുന്നത്, ഈ നാടിനെ നല്ല രിതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ചെങ്ങന്നൂരില്‍ വിജയ തുടര്‍ച്ചയുണ്ടാകണമെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com