നിപ്പാ വൈറസ്:  പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ മാറ്റി

നിപ്പാ വൈറസ് പകരുന്നതിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി പിഎസ്‌സി പരീക്ഷ മാറ്റിവച്ചു
നിപ്പാ വൈറസ്:  പിഎസ്‌സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ മാറ്റി

കോഴിക്കോട്: നിപ്പാ വൈറസ് പകരുന്നതിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി പിഎസ്‌സി പരീക്ഷ മാറ്റിവച്ചു. ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പരീക്ഷയാണ് മാറ്റിവച്ചത്. എല്ലാ ജില്ലകളിലേയും പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. 

31-05-2018 വരെ കോഴിക്കോട് ജില്ലയില്‍ നടക്കാനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

ഉദ്ഘാടനങ്ങള്‍,യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ട്രെയിനിങ് ക്ലാസുകള്‍, ട്യൂഷന്‍ എന്നിവ നടത്തുന്നതിനും ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നതും അതുവഴി അറിയാതെങ്കിലും രോഗബാധയുള്ളവരുമായി സമ്പര്‍ക്കം വരുന്നതും ഒഴിവാക്കാനാണ് നടപടി.

നാലു ജില്ലകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ സെക്രട്ടറി രജീവ് സദാനന്ദന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com