'അതുകൊണ്ട് കുമ്മനത്തെ ഗവര്‍ണറായി കിട്ടിയ മിസോകളെ അനുമോദിക്കുന്നു'

'അതുകൊണ്ട് കുമ്മനത്തെ ഗവര്‍ണറായി കിട്ടിയ മിസോകളെ അനുമോദിക്കുന്നു'
'അതുകൊണ്ട് കുമ്മനത്തെ ഗവര്‍ണറായി കിട്ടിയ മിസോകളെ അനുമോദിക്കുന്നു'

മിസോറം ഗവര്‍ണറായി നിയമിതനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സംബന്ധിച്ചിടത്തോളം ഹിന്ദു ഐക്യവേദിയും ഭാരതീയ ജനതാപാര്‍ട്ടിയും മിസോറമും വ്യത്യാസമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. കുമ്മനത്തിന് മാരാര്‍ജി ഭവന്‍ പോലെ തന്നെയാണ് രാജ്ഭവന്‍. അതുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ അര്‍ഥമില്ലെന്ന്, പരിഹാസ രൂപേണ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പറഞ്ഞു. കുമ്മനത്തെ ഗവര്‍ണറായി കിട്ടിയ മിസോകളെയാണ് താന്‍ അനുമോദിക്കുന്നതെന്ന് ജയശങ്കര്‍ കുറിപ്പില്‍ പറയുന്നു.

എ ജയശങ്കറിന്റെ കുറിപ്പ്:

നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം മിസോറമിന് പുതിയ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

വിസ്തീര്‍ണത്തിലും ജനസംഖ്യയിലും വളരെ ചെറിയ സംസ്ഥാനമാണ് മിസോറം. െ്രെകസ്തവരാണ് മഹാഭൂരിപക്ഷം, കോണ്‍ഗ്രസാണ് ഭരിക്കുന്നത്. എന്നിരുന്നാലും മിസോകളെ അവഗണിക്കാന്‍ മോദി തയ്യാറല്ല കുമ്മന്‍ജിയെ പോലെ യോഗ്യനായ ആളെ ഭരണത്തലവനായി നിയമിച്ചു.

കുമ്മനത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു ഐക്യവേദിയും ഭാരതീയ ജനതാപാര്‍ട്ടിയും മിസോറമും വ്യത്യാസമില്ല. മാരാര്‍ജി ഭവന്‍ പോലെ തന്നെയാണ് രാജ്ഭവന്‍. അതുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിക്കുന്നതില്‍ അര്‍ത്ഥമില്ല.

കുമ്മനത്തെ ഗവര്‍ണറായി കിട്ടിയ മിസോകളെ അനുമോദിക്കുന്നു. ഇതോടെ ഇന്ത്യന്‍ യൂണിയനോടുളള അവരുടെ എതിര്‍പ്പ് അവസാനിക്കും, ദേശീയ മുഖ്യധാരയില്‍ അവര്‍ അലിഞ്ഞു ചേരും എന്ന് പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com