ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

മെയ് 28ന് വോട്ടെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്
ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കാനിരിക്കെ അവസാന നിമിഷം വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ മുന്നണികള്‍. മെയ് 28ന് വോട്ടെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. 

എല്ലാ വോട്ടര്‍മാരേയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനുകൂലമായി എത്തിയാല്‍ പോളിങ് ശതമാനം കൂടും. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്. അന്ന് 7983 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന്‍ ജയിച്ചു കയറുകയായിരുന്നു. 

ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു 2016ല്‍ ചെങ്ങന്നൂര്‍ സാക്ഷിയായത്. സീറ്റ് നിലനിര്‍ത്താന്‍ വിഷ്ണുനാഥും നില ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബിജെപിയുടെ പി.എസ്.ശ്രീധരന്‍പിള്ളയും എത്തിയിടത്ത് നിന്നായിരുന്നു രാമചന്ദ്രന്‍ നായര്‍ ജയം പിടിച്ചത്. കോണ്‍ഗ്രസ് റിബലായി മത്സരിച്ച ശോഭാ ജോര്‍ജിന് ലഭിച്ച് വോട്ട് 3966. ശോഭാ ജോര്‍ജിന്റെ സാന്നിധ്യമായിരുന്നു വിഷ്ണുനാഥിന്റെ തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

സജി ചെറിയാന്‍, ശ്രീധരന്‍ പിള്ള, ഡി.വിജയകുമാര്‍ എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥി ജി.പുന്തല, സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ സ്ഥാനാര്‍ഥി മധു ചെങ്ങന്നൂര്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് എന്നിവരുമാണ് ചെങ്ങന്നൂരില്‍ ജനവിധി തേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com