ശ്രീധരന്‍ പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന സംഘപരിവാര്‍ പ്രചാരണം തെറ്റ്; സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന

ചെങ്ങന്നൂരില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന സംഘപരിവാര്‍ പ്രചാരണം വ്യാജമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന ചെറിയാന്‍. 
ശ്രീധരന്‍ പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന സംഘപരിവാര്‍ പ്രചാരണം തെറ്റ്; സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന

ചെങ്ങന്നൂരില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന സംഘപരിവാര്‍ പ്രചാരണം വ്യാജമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന ചെറിയാന്‍. ചെങ്ങന്നൂര്‍ ടൗണില്‍ കടകള്‍തോറും കയറി സജി ചെറിയാന് വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ പരിചയമുള്ള ശ്രീധരന്‍ പിള്ളയുടെ സഹോദരനുമായി സംസാരിച്ചതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സംഘപരിവാര്‍ നുണ പ്രചാരണം നടത്തുകയായിരുന്നുവെന്ന് ക്രിസ്റ്റീന വ്യക്തമാക്കി. 

പതിനെട്ട് വര്‍ഷത്തോളം ശ്രീധരന്‍ പിള്ളയുടെ സഹോദരനെ പരിജയമുണ്ട്. താന്‍ നടത്തുന്ന സ്ഥാപനത്തിന്റെ തൊട്ടുതാഴെയാണ് അദ്ദേഹത്തിന്റെ സ്ഥാപനം, ആ പരിചയത്തിലാണ് സംസിരിച്ചത്. പ്രതിപക്ഷ ബഹുമാനത്തോടെയെ എല്ലാവരേയും കണ്ടിട്ടുള്ളു. പരിചയം പുതുക്കിയത് തെറ്റായി വ്യാഖ്യാനിച്ചതില്‍ വിഷമമുണ്ട്. കഴിഞ്ഞ തവണ സജി ചെറിയാന്‍ മത്സരിച്ചപ്പോഴും ഇതുപോലെ സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നുവെന്നും ക്രിസ്റ്റീന പറയുന്നു. തന്നെ സജി ചെറിയാന്‍ ചവിട്ടിക്കൊന്നു എന്നുവരെ പ്രചാരണം നടന്നതായി ക്രിസ്റ്റീന പറയുന്നു. സംഘപരിവാര്‍ വ്യാജ പ്രചാരണം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
 

സംഘവരിവാറിന്റെ വ്യാജ പ്രചാരണങ്ങളെക്കുറിച്ച് ക്രിസ്റ്റീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ കാണാം: 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com