സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല, യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്ന് പാസ്‌പോര്‍ട്ട് രേഖ

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല, യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്ന് പാസ്‌പോര്‍ട്ട് രേഖ
സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല, യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്ന് പാസ്‌പോര്‍ട്ട് രേഖ

കോഴിക്കോട്:  നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരിച്ച ചങ്ങരോത്തെ സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചാരണം വ്യാജമെന്ന് രേഖകള്‍. സാബിത്ത് സമീപകാലത്ത് യാത്രചെയ്തത് യുഎഇയിലേക്കു മാത്രമാണെന്നാണ് പാസ്‌പോര്‍ട്ട് തെളിയിക്കുന്നത്.

നിപ്പാ വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയിലാണ്, ആദ്യം രോഗം വന്ന സാബിത്ത് മലേഷ്യയിലേക്കു പോയിരുന്നുവെന്ന പ്രചാരണം ശക്തമായത്. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു.

പാസ്‌പോര്‍ട്ട് അനുസരിച്ച് സാബിത്ത് യുഎഇയിലേക്കു മാത്രമാണ് സമീപകാലത്ത് യാത്രചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ എത്തിയ സാബിത്ത് ആറുമാസം അവിടെയുണ്ടായിരുന്നുവെന്ന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ യാത്രാ വിവരങ്ങളില്‍നിന്നു വ്യക്തമാണ്.

ലോകത്ത് ആദ്യം നിപ്പാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് മലേഷ്യ. ഇവിടെതന്നെ സമീപ വര്‍ഷങ്ങളില്‍ രോഗ ബാധ ഉണ്ടായിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചാരണം ശക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com