നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു
നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു. റഫറല്‍ കേസുകള്‍ക്ക് നിയന്ത്രണമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. 

നിപ്പാ വൈറസ് ബാധ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ആരോഗ്യവകുപ്പ് വിലക്ക് മയപ്പെടുത്തുകയായിരുന്നു. 

അതേസമയം, രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതിയുണ്ടായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 77 രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ 15 പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. 12 പേരാണ് രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം മരിച്ച നരിപ്പറ്റ സ്വദേശി കല്ല്യാണിക്ക് രോഗബാധയുണ്ടായത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നും സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com