മുന്‍ സിപിഎം നേതാവ് ടികെ പളനി അന്തരിച്ചു

മുന്‍ സിപിഎം നേതാവ് ടി.കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
മുന്‍ സിപിഎം നേതാവ് ടികെ പളനി അന്തരിച്ചു

ആലപ്പുഴ: മുന്‍ സിപിഎം നേതാവ് ടി.കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സിപിഎമ്മില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അടുത്ത കാലത്ത് പളനി സിപിഐയില്‍ ചേര്‍ന്നിരുന്നു. 

1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. തോറ്റതില്‍ പളനിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി പളനിക്ക് പത്തുവര്‍ഷത്തോളം പാര്‍ട്ടിക്കു പുറത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. വിഎസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോള്‍ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.പളനിക്കും അന്തരിച്ച സി.കെ.ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതല. 

ജയിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. ജെ. ഫ്രാന്‍സിസിനോടാണ് പ്രതീക്ഷിതമായി വിഎസ് പരാജയമേറ്റുവാങ്ങിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com