കത്തുവ പെണ്‍കുട്ടിയെപ്പറ്റി അശ്ലീല പോസ്റ്റ്; മലയാളി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി 

കശ്മീരിലെ കത്തുവയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചു സമൂഹമാധ്യമത്തില്‍ അശ്ലീല പോസ്റ്റിട്ട യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കത്തുവ പെണ്‍കുട്ടിയെപ്പറ്റി അശ്ലീല പോസ്റ്റ്; മലയാളി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി 

തൃശൂര്‍: കശ്മീരിലെ കത്തുവയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചു സമൂഹമാധ്യമത്തില്‍ അശ്ലീല പോസ്റ്റിട്ട യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കല്ലൂര്‍ മുട്ടിത്തടി കരുതാലിക്കുന്നേല്‍ അനുകൃഷ്ണ (22) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. 

പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല പോസ്റ്റ് ഉണ്ടാക്കുകയും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് അനുകൃഷ്ണയ്‌ക്കെതിരെ കല്ലൂര്‍ സ്വദേശി ജിതേഷ് പൊലീസിനു പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. കത്തുവ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയവരേക്കാള്‍ മോശമായ പ്രവൃത്തിയാണു പ്രതി ചെയ്തതെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com