കെവിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍; സംഘത്തില്‍ 13 പേര്‍ 

കെവിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ പിടിയിലായത് തിരുനെല്‍വേലിയില്‍ നിന്ന് 
കെവിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍; സംഘത്തില്‍ 13 പേര്‍ 

കോട്ടയം: കെവിന്റെ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി പിടിയില്‍. നിയാസും റിയാസുമാണ് പിടിയിലായത്. തെങ്കാശിയില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരെ തിരുനല്‍വേലിയില്‍ നിന്ന് തെന്മല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും അല്‍പസമയത്തിനു ശേഷം പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചേക്കുമെന്നാണറിയുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നാണ് സൂചന. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്.സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയാലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ഇഷാന്‍ എന്നയാളാണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നേരത്തെ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ ഇശലിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു.

അതേസമയം കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കോട്ടയത്ത് എത്തിച്ചത്. നാളെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com