നിപ്പാ വൈറസ്: രണ്ടു ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകും; മരുന്ന് ഇതുവരെ എത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

വൈറസ് പകരുന്നത് കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി
നിപ്പാ വൈറസ്: രണ്ടു ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് വൈകും; മരുന്ന് ഇതുവരെ എത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പാ വൈറസ് പകരുന്നത് കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ജൂണ്‍ ഒന്നിനാണ് മറ്റു ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.  മരിച്ചുവരുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചു വരികയാണ്. സ്ഥിരം ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അടുത്ത മാസം പത്തുവരെ നിരീക്ഷണം തുടരും. 

ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നുകള്‍ ഇതുവരെ എത്തിയിട്ടില്ല. മരുന്ന് കൊണ്ടുവരാന്‍ ശ്രമം തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് പേരാമ്പ്രയില്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഒരു കുടുംബവുമായി മാത്രം ബന്ധമുള്ളവരിലാണ് അസുഖം കണ്ടെത്തിയത്. മലേഷ്യയില്‍ കണ്ടെത്തിയതിനെക്കാള്‍ അപകടകാരിയാണ് ഇതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com