സിബിഎസ്ഇ: തിരുവനന്തപുരം മുന്നില്‍; മലയാളി വിദ്യാര്‍ത്ഥിനിക്ക്  അഞ്ഞൂറില്‍ 499 മാര്‍ക്ക് 

അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി കൊച്ചി ഭവന്‍സ് വിദ്യാലയത്തിലെ ശ്രീലക്ഷ്മിയാണ് കേരളത്തിന് അഭിമാനമായത്
സിബിഎസ്ഇ: തിരുവനന്തപുരം മുന്നില്‍; മലയാളി വിദ്യാര്‍ത്ഥിനിക്ക്  അഞ്ഞൂറില്‍ 499 മാര്‍ക്ക് 

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനമാണ് വിജയശതമാനം. ഒന്നാമത് എത്തിയ നാലുവിദ്യാര്‍ത്ഥികളില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി കൊച്ചി ഭവന്‍സ് വിദ്യാലയത്തിലെ ശ്രീലക്ഷ്മിയാണ് കേരളത്തിന് അഭിമാനമായത്. 

മേഖലാ അടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് ഒന്നാമത്. 99.60 ശതമാനം വിജയമാണ് തിരുവനന്തപുരം കരസ്ഥമാക്കിയത്. 16ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com