'സാറേ, അവന്‍ ഞങ്ങടെ കയ്യീന്ന് ചാടിപ്പോയി' :ഷാനുവും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

പ്രണയവിവാഹത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ തട്ടികൊണ്ടുപോകല്‍ പൊലീസ് അറിഞ്ഞിരുന്നെന്ന് വ്യക്തമാകുന്നു
'സാറേ, അവന്‍ ഞങ്ങടെ കയ്യീന്ന് ചാടിപ്പോയി' :ഷാനുവും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്റെ തട്ടികൊണ്ടുപോകല്‍ പൊലീസ് അറിഞ്ഞിരുന്നെന്ന് വ്യക്തമാകുന്നു. കേസിലെ മുഖ്യ പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയും പൊലീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് കെവിന്റെ മരണത്തില്‍ പൊലീസിന്റെ പങ്ക് വ്യക്തമാകുന്നത്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുമായി ഷാനു ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. 

ഷാനുവിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും ഫോണ്‍ സംഭാഷണം ഇങ്ങനെ (മനോരമ ന്യൂസ് പുറത്തുവിട്ടത്)

ഷാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ (?) കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.
പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്. 
ഷാനു: (നീരസത്തോടെ) ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം. 
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?
പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍... തരിക. ഞാന്‍ കാലു പിടിക്കാം. 
പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
പൊലീസ്: എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം. 
ഷാനു : ഓകെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com