പ്രാര്‍ത്ഥിച്ചത് ശരിയായില്ല, ട്രോളില്‍ സഹികെട്ട് ആരോഗ്യ വിഭാഗം ഫേയ്‌സ്ബുക് പേജിന്റെ ചുമതലക്കാരന്‍ പണിനിര്‍ത്തി

ഈ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ എത്തുന്നതുവരെ പേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു
പ്രാര്‍ത്ഥിച്ചത് ശരിയായില്ല, ട്രോളില്‍ സഹികെട്ട് ആരോഗ്യ വിഭാഗം ഫേയ്‌സ്ബുക് പേജിന്റെ ചുമതലക്കാരന്‍ പണിനിര്‍ത്തി

ന്നലെ കേരള ആരോഗ്യ വിഭാഗത്തിന്റെ പിന്നാലെയായിരുന്നു ട്രോളന്മാര്‍ മുഴുവന്‍. നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ മക്കള്‍ക്കുവേണ്ടി ആരോഗ്യ വിഭാഗം നടത്തിയ പ്രാര്‍ത്ഥനയാണ് ട്രോളിന് കാരണമായത്. നിപ്പ ബാധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുവെന്നും പ്രാര്‍ത്ഥന ഫലിച്ചെന്നും പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനം ഫേയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരേ വിമര്‍ശനവും പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ ആരോഗ്യ വിഭാഗത്തിന്റെ ഫേയ്‌സ്ബുക് പേജ് ചുമതലക്കാരന്‍ പണിനിര്‍ത്തി.

ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവി സദാനന്ദനാണ് ഫേയ്‌സ്ബുക് പേജിന്റെ ചുമതലക്കാരന്‍ ജോലി നിര്‍ത്തിയെന്ന് വിവരം അറിയിച്ചത്. ജോലിയില്‍ തുടരാനുള്ള ബുദ്ധിമുട്ട് അറിയിച്ചുകൊണ്ട് സ്വയം ചുമതല ഒഴിയുകയായിരുന്നു. ഈ സ്ഥാനത്തേക്ക് പുതിയ ഒരാള്‍ എത്തുന്നതുവരെ പേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. 

ഈ പോസ്റ്റിന് താഴെയും നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. നല്ല ഒരാളെ കിട്ടാന്‍ പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്നാല്‍ നിപ്പ വൈറസിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ ആരോഗ്യ വിഭാഗത്തിന്റെ ഫേയ്‌സ്ബുക് പേജിന് കഴിഞ്ഞിരുന്നു. അതിനാല്‍ അപ്‌ഡേഷന്‍ നിര്‍ത്തുന്നത് ഒരു വിഭാഗത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. 

ഇന്നലെയാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാര്‍ത്ഥന പോസ്റ്റ് വന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രാര്‍ത്ഥന ട്രോളുകള്‍ നിറയുകയായിരുന്നു. പ്രാര്‍ത്ഥിക്കാനാണെങ്കില്‍ ആരോഗ്യ വിഭാഗത്തിന്റെ കാര്യമില്ലല്ലോ ദേവസ്വം ബോര്‍ഡ് മതിയല്ലോ എന്നായിരുന്നു ആക്ഷേപം. ഇടതു സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം തന്നെ പ്രാര്‍ത്ഥനയുമായി എത്തിയതിനെയും സോഷ്യല്‍ മീഡിയ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com