മധുവിന്റെ കൊലപാതകം: 14 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം 

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ 14 പ്രതികള്‍ക്ക് ജാമ്യം
മധുവിന്റെ കൊലപാതകം: 14 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം 

കൊച്ചി:അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ 14 പ്രതികള്‍ക്ക് ജാമ്യം. കേസില്‍ പ്രതികള്‍ക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

 കേസിന്റെ ഗൗരവവും സാഹചര്യങ്ങളും മാനിച്ച് പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 
ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം അഗളിയിലെ ആദിവാസികള്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയാക്കി. അവിടെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി.ആദിവാസികളും അല്ലാത്തവരും തമ്മില്‍ ശത്രുത ഉടലെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയുളളതാണ് കുറ്റപത്രം. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും വാഹനങ്ങളുമൊക്കെ പ്രതികള്‍ക്കെതിരെ തെളിവുകളായുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com