ഡ്രൈവിങ്ങിനിടെ മൊബൈല്‍: പ്രചരിച്ച വാര്‍ത്ത വിധിയുടെ ദുര്‍വ്യാഖ്യാനം, കര്‍ശന നടപടിക്കു ഡിജിപിയുടെ നിര്‍ദേശം

ഡ്രൈവിങ്ങിനിടെ മൊബൈല്‍: പ്രചരിച്ച വാര്‍ത്ത വിധിയുടെ ദുര്‍വ്യാഖ്യാനം, കര്‍ശന നടപടിക്കു ഡിജിപിയുടെ നിര്‍ദേശം
ഡ്രൈവിങ്ങിനിടെ മൊബൈല്‍: പ്രചരിച്ച വാര്‍ത്ത വിധിയുടെ ദുര്‍വ്യാഖ്യാനം, കര്‍ശന നടപടിക്കു ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കു നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ സര്‍ക്കുലര്‍. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി നിര്‍ദേശിച്ചതായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ്, മോട്ടോര്‍ വെഹിക്കിള്‍ െ്രെഡവിങ് റെഗുലേഷന്റെ പൂര്‍ണ രൂപത്തിലുള്ള പകര്‍പ്പു സഹിതം ബെഹ്‌റ സര്‍ക്കുലര്‍ അയച്ചത്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍, സമൂഹത്തിനു ഭീഷണിയായ പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള പൊലീസ് ആക്ടിലെ വകുപ്പു പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഇതു ദുര്‍വ്യാഖ്യാനം ചെയ്താണ്  വാര്‍ത്ത പ്രചരിച്ചതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. മൊബൈല്‍ ഫോണ്‍ ഉപയോഗം, സിഗ്‌നല്‍ ലംഘനം, നമ്പര്‍ പ്ലേറ്റിലെ നിയമ ലംഘനം, നിരോധിക്കപ്പെട്ട ഹോണ്‍ ഉപയോഗം എന്നിവയെല്ലാം പരിശോധിച്ചു നടപടിയെടുക്കാമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 


2017 ജൂണ്‍ 23നു കേന്ദ്ര സര്‍ക്കാര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കിയ മോട്ടോര്‍ വെഹിക്കിള്‍ െ്രെഡവിങ് റെഗുലേഷന്റെ പൂര്‍ണ രൂപത്തിലുള്ള പകര്‍പ്പു സഹിതമാണു സോണല്‍ എഡിജിപിമാര്‍, റെയ്ഞ്ച് ഐജിമാര്‍, ട്രാന്‍സ്‌പോര്‍ട്ട്‌റോഡ് സുരക്ഷാ കമ്മിഷണര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം കിട്ടിയത്. റെഗുലേഷനിലെ 37 വകുപ്പു പ്രകാരം െ്രെഡവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഒരു വാര്‍ത്താ വിനിമയോപാധികളും ഉപയോഗിക്കരുതെന്നു വ്യക്തമാക്കിയിട്ടുണ്ട്(31എ). െ്രെഡവിങ് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും വ്യവസ്ഥ ബാധകമാണ്(31ബി). നിയമം തെറ്റിക്കുന്നവര്‍ക്കെതിരേ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റിലെ 177 വകുപ്പു പ്രകാരം കേസെടുക്കാമെന്നും ഡിജിപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com