സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം: ദീപാ നിശാന്തിനെ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയ മൂന്നു പേര്‍ അറസ്റ്റില്‍

സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം: ദീപാ നിശാന്തിനെ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയ മൂന്നു പേര്‍ അറസ്റ്റില്‍
സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം: ദീപാ നിശാന്തിനെ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയ മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെ ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിച്ച കേസില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ സ്വദേശി അനൂപ്(20), ബാലുശേരി സ്വദേശി ലാലു(20), നെടുപുഴ സ്വദേശി ആഷിക്(19) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഘപരിവാര്‍ അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്പര്‍ പോസ്റ്റ് ചെയ്ത് ഈ നമ്പറില്‍ തുടരെ വിളിക്കാന്‍ നിര്‍ദേശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. സംഘപരിവാറിനെതിരെ ദീപ ഫെയ്‌സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇങ്ങനെ ഒട്ടേറെ കോളുകള്‍ ദിനംപ്രതി ദീപയ്ക്ക് ലഭിച്ചു. വിളിച്ചവരുടെ പേരുവിവരങ്ങളും സംഭാഷണവും സഹിതം ദീപ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

സമൂഹിക വിഷയങ്ങളില്‍ ഫെയ്‌സ്ബുക് വഴി ചില കമന്റുകള്‍ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ദീപ നിശാന്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. ഇതോടൊപ്പം വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചാരണം തുടര്‍ന്നു.

ദീപയുടെ മൂന്നു പരാതികളാണ് പൊലീസ് അന്വേഷിക്കുന്നത്. മോശം കമന്റുകളിട്ടവരുടെ സ്‌ക്രീന്‍ഷോട്ട്, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്പര്‍ സഹിതമുള്ള പോസ്റ്റ് തുടങ്ങി നിരവധി തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com