ഇന്ധന വിലയില്‍ ആശ്വാസം ; പെട്രോളിനും ഡീസലിനും വില കുറയുന്നു

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81 രൂപ.09 പൈസയ്ക്കും ഡീസല്‍ 77 രൂപ 36 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. സെപ്തംബര്‍ 28 ലേതിനെക്കാള്‍ 3.87 രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ധന വിലയില്‍ ആശ്വാസം ; പെട്രോളിനും ഡീസലിനും വില കുറയുന്നു

ന്യൂഡല്‍ഹി:  ഇന്ധന വിലയില്‍ നേരിയ കുറവ് എണ്ണക്കമ്പനികള്‍ വരുത്തിയതോടെ പെട്രോളിന് ഡല്‍ഹിയില്‍ 18 പൈസയും ഡീസലിന് 16 പൈസയും കുറവ് രേഖപ്പെടുത്തി. റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ശേഷം ഇത് രണ്ടാം തവണയാണ് നാമമാത്രമായ കുറവെങ്കിലും ഇന്ധന വിലയില്‍ ഉണ്ടാകുന്നത്. 

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81 രൂപ.09 പൈസയ്ക്കും ഡീസല്‍ 77 രൂപ 36 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. സെപ്തംബര്‍ 28 ലേതിനെക്കാള്‍ 3.87 രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 79.37 രൂപയും ഡീസലിന് 73.78 രൂപയുമാണ് വില. മുംബൈയില്‍ 84.86 ഉം ഡീസലിന് 77.32 ഉം രൂപയ്ക്കാണ് വില്‍ക്കുന്നത്.

കഴിഞ്ഞ മാസം ഇന്ധനവിലയില്‍ 2.50 രൂപ  കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 1.50 രൂപയും എണ്ണക്കമ്പനികളോട് 1 രൂപയും കുറയ്ക്കാനാവശ്യപ്പെട്ടു. വില കുറച്ചുവെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ വില കൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com