കാര്യവട്ടത്ത് വിൻഡീസിന് ടോസ്, ബാറ്റിങ്; ഇന്ത്യൻ ടീമിൽ മാറ്റമില്ല, റണ്‍മഴ പെയ്യുമെന്ന് പ്രവചനം

കാര്യവട്ടം ഏകദിനത്തിൽ  ടോസ് നേടിയ വിൻഡീസ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു
കാര്യവട്ടത്ത് വിൻഡീസിന് ടോസ്, ബാറ്റിങ്; ഇന്ത്യൻ ടീമിൽ മാറ്റമില്ല, റണ്‍മഴ പെയ്യുമെന്ന് പ്രവചനം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ  ടോസ് നേടിയ വിൻഡീസ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങൾ വരുത്താതെയാണ് ഇന്ത്യ ഇന്ന് കളത്തിൽ ഇറങ്ങുന്നത്. മഴമേഘങ്ങൾ മാറിനിന്നാൽ കാര്യവട്ടത്ത് റണ്‍മഴ പെയ്യുമെന്നാണ് പ്രവചനം. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പരയിൽ സമനില നേടാനുളള ശ്രമത്തിലാണ് വിൻഡീസ്.

 കേരളം കാത്തിരുന്ന ക്രിക്കറ്റ് പൂരത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കേ അനന്തപുരിക്ക് മുകളിൽ ആകാശം മൂടി നിൽക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.കഴിഞ്ഞ രാത്രി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതും രാവിലെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതുമാണ് ആരാധകർക്കും കെസിഎയ്ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നത്.

 നായകൻ വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ബാ​റ്റിം​ഗ് പ​ട​ ത​ന്നെ​യാ​ണ് ആ​തി​ഥേ​യ​രു​ടെ ക​രു​ത്ത്. ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​യ പി​ച്ചി​ല്‍ ഈ ​പ​ര​മ്പ​ര​യി​ല്‍ മി​ന്നും ഫോ​മി​ലു​ള്ള കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും അ​മ്പാ​ട്ടി റാ​യി​ഡു​വും എല്ലാം മി​ക​ച്ച പ്ര​ക​ട​നം തു​ട​ര്‍​ന്നാ​ല്‍ ഇ​ന്ത്യ​യ്ക്ക് വി​ജ​യം അ​നാ​യാ​സ​മാ​ണ്.നാ​ലു ഏ​ക​ദി​ന​ങ്ങ​ളി​ല്‍ കോ​ഹ്‌​ലി മൂ​ന്നും രോ​ഹി​ത് ര​ണ്ടു സെ​ഞ്ചു​റി​യും സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നും ഫോം ​ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത മുൻ നായകൻ ധോ​ണി​ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള അ​വ​സ​രമാണിത്.

 സ്ഥിരതയില്ലായ്മയാണ് വിൻഡീസിനെ കുഴയ്ക്കുന്നത്. ഷായി ഹോപ്പ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവർ മാത്രമാണ് റൺസ് കണ്ടെത്തുന്നത്. ക്യാപ്റ്റൻ ജേസൺ ഹോൾഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന ടീം ഇന്ത്യയെ പിടിച്ചുകെട്ടാൻ പര്യാപ്തമാകുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com