ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍; ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; രണ്ടാഴ്ചജനറല്‍ ആശുപത്രി ശുചീകരിക്കണം

ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ - ലൈസന്‍സ് സസ്‌പെന്റ് ചെയ്തു - രണ്ടാഴ് ജനറല്‍ ആശുപത്രി ശുചീകരിക്കണം
ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍; ലൈസന്‍സ് സസ്‌പെന്റ് ചെയ്തു; രണ്ടാഴ്ചജനറല്‍ ആശുപത്രി ശുചീകരിക്കണം

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അമിത വേഗത്തില്‍ ടിപ്പര്‍ ലോറി ഓടിച്ചു പിടിയിലായ വെങ്ങോല സ്വദേശി കെഎസ് രാജീവിനെ ശിക്ഷയുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സേവനത്തിനയച്ചു.

ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലോ ഭക്ഷണവിതരണ വിഭാഗത്തിലോ പ്രതിഫലമില്ലാതെ സേവനം ചെയ്യാനാണ് നിര്‍ദ്ദേശം. ഇന്നലെ രാവിലെ കളക്ടറേറ്റിന് സമീപം അത്താണി ജങ്ഷനിലാണ് മരണപ്പാച്ചിലിനിടെ ടിപ്പര്‍ പിടിയിലായത്.അമിതവേഗത്തില്‍ പായുന്ന ടിപ്പര്‍ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദേ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പിടികുടിയത്.

ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസം ടിപ്പര്‍ അപകടത്തില്‍ ജില്ലയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്. 

ഗതാഗത നിയമലംഘനത്തിന് മോട്ടോര്‍ വാഹനവകുപ്പ് ഏതാനുമാസം മുന്‍പ് അനൗദ്യോഗികമായി നടപ്പാക്കിയ ശിക്ഷാരീതിയാണ് ജനറല്‍ ആശുപത്രിയിലെ സേവനം. ഒട്ടേറെ പേരാണ് ഇതിനകം ശിക്ഷ വാങ്ങിയത്. 2 ദിവസം മുതല്‍ 14 ദിവസം വരെ ഈ സേവനം ചെയ്യണം. അത്യാഹിത വാര്‍ഡിലും മറ്റും കിടക്കുന്ന രോഗികളെ പരിചരിക്കുമ്പോള്‍ ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com