തീ അണയ്ക്കാന്‍ സാധിക്കില്ല, നാലു നില കെട്ടിടവും വസ്തുക്കളും കത്തിത്തീരുന്നതുവരെ കാത്തിരിക്കണം

നിലവിലെ സാഹചര്യത്തില്‍ കെട്ടിട്ടത്തില്‍ പ്രവേശിച്ച് തീയണയ്ക്കാന്‍ സാധിക്കില്ല കെട്ടിട്ടവും അതിലെ വസ്തുകളും കത്തി തീരുന്ന വരെ കാത്തിരിക്കുകേണ്ടിവരും
തീ അണയ്ക്കാന്‍ സാധിക്കില്ല, നാലു നില കെട്ടിടവും വസ്തുക്കളും കത്തിത്തീരുന്നതുവരെ കാത്തിരിക്കണം

തിരുവനന്തപുരം; മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ് യൂണീറ്റിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനാവാതെ അധികൃതര്‍. നാലു നില കെട്ടിടവും അതിലെ വസ്തുക്കളും പൂര്‍ണമായി കത്തിക്കൊണ്ടിരിക്കുകയാണ്. തീ അണയ്ക്കാനാവില്ലെന്നും കെട്ടിടം പൂര്‍ണമായി കത്തിത്തീരുന്നതുവരെ കാത്തിരിക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. 

'നിലവിലെ സാഹചര്യത്തില്‍ കെട്ടിട്ടത്തില്‍ പ്രവേശിച്ച് തീയണയ്ക്കാന്‍ സാധിക്കില്ല കെട്ടിട്ടവും അതിലെ വസ്തുകളും കത്തി തീരുന്ന വരെ കാത്തിരിക്കുകേണ്ടിവരും' സ്ഥലത്ത് ക്യാംപ് ചെയ്യുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീപിടിച്ച കെട്ടിടത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിബാധ കെടുത്തുക പ്രായോഗികമല്ലെന്നും തീ സമീപമേഖലകളിലേക്ക് പടരുന്നത് തടയുന്നതിനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഫയര്‍ഫോഴ്‌സ്‌പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. 

രാത്രി ഏഴു മണിയോട് കൂടിയാണ് ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ മൂന്ന് നിര്‍മാണ കമ്പനികളില്‍ ഒന്നിന് തീ പിടിക്കുന്നത്. കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറി വളഞ്ഞു കൊണ്ട് ഫയര്‍ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറിക്ക് അകത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കത്തി തുടങ്ങിയതോടെ വന്‍തോതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വമിക്കുന്നുണ്ട്. അതിനാല്‍ തന്നെ അധികനേരം രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടെ തുടരാന്‍ സാധിക്കുന്നില്ല. ഈ രാത്രി മുഴുവന്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിയാല്‍ അതു പൊതുജനങ്ങളെ എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com