തുലാവർഷം വെള്ളിയാഴ്ച ശക്തിപ്രാപിക്കും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തു​ലാ​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശ​ക്തി​പ്രാ​പി​ക്കും.
തുലാവർഷം വെള്ളിയാഴ്ച ശക്തിപ്രാപിക്കും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തു​ലാ​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശ​ക്തി​പ്രാ​പി​ക്കും. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച തു​ലാ​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​മാ​കെ വ്യാ​പി​ക്കു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചി​ല ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​ണ് ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന പ്ര​വ​ച​ന​മു​ള്ള​ത്. ഏ​ഴു​മു​ത​ൽ 11  സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യി​രി​ക്കും മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ക.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com