നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് അംഗീകാരം; സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് ഹൈക്കോടതി 

നിരക്ക് വര്‍ധന ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തളളി
നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് അംഗീകാരം; സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന് ഹൈക്കോടതി 

കൊച്ചി: നിലയ്ക്കല്‍- പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു.നിരക്ക് വര്‍ധന ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തളളി.

നിലയ്ക്കല്‍ പമ്പ റൂട്ടില്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലയ്ക്കലില്‍ നിന്ന് അയ്യപ്പന്മാരെ കയറ്റി ത്രിവേണിയിലേക്കും തിരിച്ചും എത്തിക്കുമെന്ന കെഎസ്ആര്‍ടിസിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതാണ് ഹൈക്കോടതി നിലപാട്. 

നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ടിക്കറ്റ് നിരക്ക് 40 രൂപയായാണ് കെഎസ്ആര്‍ടിസി ഉയര്‍ത്തിയത്. നേരത്തെ ഇത് 31 രൂപയായിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കോടതി തീരുമാനം. കെഎസ്ആര്‍ടിസിക്ക് വേണ്ടി എംഡി ടോമിന്‍ ജെ തച്ചങ്കരി ഹൈക്കോടതിയില്‍ ഹാജരായി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ട് ഇടവിട്ട് നോണ്‍ എ.സി ബസുകളും രണ്ട് മിനിട്ട് ഇടവിട്ട് എ.സി ബസുകളും ചെയിന്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 250 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നോണ്‍ എ.സി സര്‍വീസുകള്‍ക്ക് 40 രൂപയും എ.സി സര്‍വീസുകള്‍ക്ക് 75 രൂപയും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com