പ്രളയത്തില്‍ പെടാതിരുന്നിട്ടും പതിനായിരം കൈപ്പറ്റിയവര്‍ 799; തിരിച്ചുപിടിച്ചു; ഇത് നാല് ജില്ലകളിലെ കണക്ക് മാത്രം

പ്രളയത്തില്‍ പെടാതിരുന്നിട്ടും പതിനായിരം കൈപ്പറ്റിയവര്‍ 799 - തിരിച്ചുപിടിച്ചു; -ഇത് നാല് ജില്ലകളിലെ കണക്ക് മാത്രം
പ്രളയത്തില്‍ പെടാതിരുന്നിട്ടും പതിനായിരം കൈപ്പറ്റിയവര്‍ 799; തിരിച്ചുപിടിച്ചു; ഇത് നാല് ജില്ലകളിലെ കണക്ക് മാത്രം

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ നാല് ജില്ലകളില്‍ അനര്‍ഹമായി 799 കുടുംബങ്ങള്‍ കൈപ്പറ്റി. സംസ്ഥാനത്ത് ഇക്കഴിഞ്ഞ  16വരെ 6,71,077 കുടുംബങ്ങള്‍ക്ക്  അടിയനന്തര സഹായം നല്‍കിയെന്നും കോഴിക്കോട്, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്ന് കണ്ട് തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് 520, പാലക്കാട് 11, മലപ്പുറം 205, വയനാട് 63 എന്നിങ്ങനെയാണ് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 883.82 കോടി രൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com