ശബരിമല യുവതി പ്രവേശം: സമരരീതി ഇന്നറിയാം;ബിജെപി നിര്‍ണായകകോര്‍ കമ്മറ്റി കൊച്ചിയില്‍; നേതാക്കള്‍ സന്നിധാനത്ത് തുടരും

ശബരിമല യുവതി പ്രവേശം: സമരരീതി ഇന്നറിയാം -ബിജെപി നിര്‍ണായക കോര്‍ കമ്മറ്റി കൊച്ചിയില്‍ - നേതാക്കള്‍ സന്നിധാനത്ത് തുടരും
ശബരിമല യുവതി പ്രവേശം: സമരരീതി ഇന്നറിയാം;ബിജെപി നിര്‍ണായകകോര്‍ കമ്മറ്റി കൊച്ചിയില്‍; നേതാക്കള്‍ സന്നിധാനത്ത് തുടരും

കൊച്ചി;ശബരിമലയിലെ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ബിജപി കോര്‍ കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍. ശബരിമലയില്‍ നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ സ്ത്രീ പ്രവേശനം തടയാന്‍ ശക്തമായ നടപടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. തുലാമാസ പൂജകള്‍ക്കായിനട തുറന്നപ്പോള്‍ സന്നിധാനത്തും പരിസരത്തും നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്ത്രീ പ്രവേശനം സാധ്യമായിരുന്നില്ല. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. 

ശബരി മലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന രഥയാത്രയ്ക്ക് പൊതുസ്വീകാര്യത ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി സമരരീതിയില്‍ മാറ്റം വരുത്താനാണ് ആലോചന. ഇന്നത്തെ കോര്‍കമ്മറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയാകും.

മണ്ഡല-മകരവിളക്കിനായി നടതുടറക്കുമ്പോള്‍ മുതിര്‍ന്ന സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്താനാണ് ബിജെപിയുടെ നീക്കം. എല്ലാ ദിവസവും പ്രായമായ ആയിരം സ്ത്രീകളെ സന്നിധാനത്ത് എത്തിക്കും. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകളെത്തിയാല്‍ ഇവരെ ഉപയോഗിച്ച് തിരിച്ചയക്കാനാണ് പദ്ധതി. സ്ത്രീകളെ പറഞ്ഞു മനസിലാക്കി അമ്മമാര്‍ തിരിച്ചയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. വ്രതമെടുത്ത് ദര്‍ശനത്തിനെത്തുന്ന അമ്മമാരെ മുന്‍നിര്‍ത്തി തന്നെ സ്ത്രീ പ്രവേശനം തടയാനാണ് ബിജെപിയുടെ പദ്ധതി.

ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേയ് നട തുറക്കുന്നമ്പോള്‍ പാര്‍ട്ടിയുടെ പരമാവധി പ്രവര്‍ത്തകരെ സന്നിധാനത്ത് എത്തിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അന്‍പത് കഴിഞ്ഞ സ്ത്രീകളുടെ വലിയ പങ്കാളിത്തവും സന്നിധാനത്തുണ്ടാവണമെന്ന് കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ബിജെപിയുടെ സമുന്നതരായ നേതാക്കളെല്ലാം അഞ്ചാം തിയ്യതി സന്നിധാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍്ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com