ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ നിലപാടില്‍ മാറ്റമില്ല; ഭീഷണിയും ഭയപ്പെടുത്തലുകളും എഴുത്തുകാരെ പുറകോട്ടു വലിക്കുന്നു: എം.മുകുന്ദന്‍

എഴുത്തച്ഛന്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍
ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ നിലപാടില്‍ മാറ്റമില്ല; ഭീഷണിയും ഭയപ്പെടുത്തലുകളും എഴുത്തുകാരെ പുറകോട്ടു വലിക്കുന്നു: എം.മുകുന്ദന്‍


തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ടു വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


2018ലെ എഴുത്തച്ഛന്‍ പുരസ്‌കാരമാണ് എം മുകുന്ദന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാര്‍ സാഹിത്യ മേഖലയില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com