ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ 'ഗാന്ധി' മാത്രം; മറ്റു ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറാം 

ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പിന്റേതാണ് നിർദ്ദേശം
ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ 'ഗാന്ധി' മാത്രം; മറ്റു ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറാം 

തി​രു​വ​ന​ന്ത​പു​രം:  സ​ർ​ക്കാ​ർ ഓ​ഫീസുകളിൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഒ​ഴി​കെ മ​റ്റാ​രു​ടെ​യും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു ഉത്തരവ്. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പിന്റേതാണ് നിർദ്ദേശം. രാ​ഷ്ട്ര​പി​താ​വി​ന്‍റെ ഒ​ഴി​കെ​യു​ള്ള ചി​ത്ര​ങ്ങ​ൾ പു​രാ​വ​സ്തു വ​കു​പ്പി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യാ​വു​ന്ന​താ​ണെന്നും ഉത്തരവിൽ പറയുന്നു. 

ഏ​തെ​ങ്കി​ലും  മ​ഹ​ത് വ്യ​ക്തി​യു​ടെ പേരിലാണ് സ്ഥാപനം അറിയപ്പെടുന്നതെങ്കിൽ വ​കു​പ്പ് മേ​ല​ധി​കാ​രി​യു​ടെ അ​നു​മ​തി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ ഓ​ഫീ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വ് തു​ട​ർ​ച്ച​യാ​യി എ​ഴു​തി വ​യ്ക്കുന്നതിന് മുമ്പ് എ​ല്ലാ മു​ൻ​ഗാ​മി​ക​ളു​ടേ​യും പേ​ര്, പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വ് എ​ന്നി​വ കൃ​ത്യ​മാ​യി പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com