കേന്ദ്രത്തിന്റെ അംഗീകാരം; കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാര്‍

ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയതോടെയാണ് കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്
കേന്ദ്രത്തിന്റെ അംഗീകാരം; കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാര്‍

ന്യൂഡല്‍ഹി; സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാര്‍ കൂടി എത്തും. ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയതോടെയാണ് കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലാ ജഡ്ജിമാരായ ടി.വി അനില്‍ കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരേയും അഭിഭാഷകരായ വി.ജി അരുണ്‍, എന്‍ നാഗരേഷ് എന്നിവരേയുമാണ് ജില്ലാ ജഡ്ജിമാരായി നിയമനം ലഭിച്ചത്. 

അഞ്ച് പേരുടെ പട്ടികയാണ് കൊളീജിയം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചത്. അതില്‍ അഭിഭാഷകനായ പി.വി കുഞ്ഞികൃഷ്ണന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. 

കേരളാ ഹൈക്കോടതിയിലേക്കുള്ള നാല് നിയമനത്തിനൊപ്പം കര്‍ണാടക ഹൈക്കോടതിയിലേക്ക് 12 ജഡ്ജിമാരുടേയും മദ്രാസ് ഹൈക്കോടതിയിലേക്ക് മൂന്ന് ജഡ്ജിമാരുടേയും നിയമനത്തിന് അംഗീകാരം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com