കൊടിയേരിയുടെ ബന്ധുവിനെതിരേയുള്ള പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എം ലോറന്‍സിന്റെ മകളുടെ കുത്തിയിരിപ്പ് സമരം

രാത്രിയില്‍ സിഡ്‌കോ ആസ്ഥാനത്ത് എത്തിയാണ് ആശ ലോറന്‍സ് കുത്തിയിരിപ്പ് സമരം നടത്തിയത്
കൊടിയേരിയുടെ ബന്ധുവിനെതിരേയുള്ള പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എം ലോറന്‍സിന്റെ മകളുടെ കുത്തിയിരിപ്പ് സമരം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ബന്ധുവിന് എതിരെയുള്ള പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണവുമായി എംഎം ലോറന്‍സിന്റെ മകളുടെ സമരം. രാത്രിയില്‍ സിഡ്‌കോ ആസ്ഥാനത്ത് എത്തിയാണ് ആശ ലോറന്‍സ് കുത്തിയിരിപ്പ് സമരം നടത്തിയത്. 

ബിജെപിയുടെ പ്രതിഷേധ സമരത്തിന് മകനെ അയച്ചതിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ആശ പ്രതിഷേധ സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ സമരവേദിയില്‍ ആശയുടെ മകന്‍ പങ്കെടുത്ത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തന്റെ സമ്മതപ്രകാരമാണ് മകന്‍ ബിജെപി വേദിയില്‍ എത്തിയതെന്നും ആശ വ്യക്തമാക്കിയിരുന്നു. 

തന്റെ പരാതിയില്‍ തീരുമാനമാകാത്തുകൊണ്ടാണ് മകനെ സമരത്തിന് വിട്ടതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആശ പറഞ്ഞത്. സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഭാര്യ സഹോദരിക്കെതിരെ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ ആഭ്യന്തര അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. തമ്പാനൂര്‍ പൊലീസെത്തിയാണ് ആശയെ അനുനയിപ്പിച്ച വീട്ടിലേക്കയച്ചത്. വൈകാതെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് സിഡ്‌ക്കോ എംഡി അറിയിക്കുകയും ചെയ്തു. സിഡ്‌ക്കോയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ആശ ലോറന്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com