മുഖ്യമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നു; സമാധാനത്തിന് സത്യാഗ്രഹവുമായി കോണ്‍ഗ്രസ്: ചെന്നിത്തല

മുഖ്യമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നു - സമാധാനത്തിന് സത്യാഗ്രഹവുമായി കോണ്‍ഗ്രസ്
മുഖ്യമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നു; സമാധാനത്തിന് സത്യാഗ്രഹവുമായി കോണ്‍ഗ്രസ്: ചെന്നിത്തല

തിരുവനന്തപുരം : സമാധാനപരമായി അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നകയറാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യുദ്ധപ്രഖ്യാപനം നടത്തുകയാണ്. സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടെതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചെങ്കിലും ആരും വരാത്തത് അതിന്റെ ഭാഗമായാണ്. സുപ്രീം കോടതി വിധിയുട പേരില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം ഇരിക്കും. സംസ്ഥാനത്ത് സമാധാനത്തിനുള്ള അന്തരീക്ഷം ഒരുക്കണമെന്നാണ് എല്ലാവരോട് പറയാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രളയബാധിതരെ സഹായിക്കുന്ന നിലപാട് നിലച്ച മട്ടാണ്. പതിനായിരം രൂപ കിട്ടാത്ത ആളുകള്‍ അപ്പീല്‍ കൊടുത്തിട്ടുപോലും കിട്ടാത്ത അവസ്ഥയാണ്. കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥ കേരള ചരിത്രത്തിലാദ്യമാണ്. സാലറി ചാലഞ്ച് എന്ന സര്‍ക്കാര്‍ നടപടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടാക്കി വിഭജിച്ചെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com