ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വന്‍ നേട്ടം, ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് റിപ്പബ്ലിക് ടിവി സര്‍വേ

ആകെയുള്ള 20 സീറ്റില്‍ എല്‍ഡിഎഫ് നാലു സീറ്റിലേക്ക് ചുരുങ്ങിപ്പോകുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വന്‍ നേട്ടം, ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് റിപ്പബ്ലിക് ടിവി സര്‍വേ

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ മാസം നടന്നാല്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാകും ഫലമെന്ന് റിപ്പബ്ലിക് ടിവി സീ വോട്ടര്‍ സര്‍വെ. ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുള്ള സാഹചര്യം യുഡിഎഫിന് ഏറെ ഗുണകരമാകുമെന്നും സര്‍വെ പ്രവചിക്കുന്നു. അതേസമയം ശബരിമല വിഷയം മുന്‍നിര്‍ത്തി സമരരംഗത്തുള്ള ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആകെയുള്ള 20 സീറ്റില്‍ എല്‍ഡിഎഫ് നാലു സീറ്റിലേക്ക് ചുരുങ്ങിപ്പോകുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുഡിഎഫിനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ നേട്ടമുണ്ടാകുക. യുഡിഎഫിന് 16 സീറ്റ് ലഭിക്കും. ഇതില്‍ 10 സീറ്റും കോണ്‍ഗ്രസിനാകുമെന്നും സര്‍വേ പ്രവചിക്കുന്നു. 

2014 ലേതിനേക്കാള്‍ രണ്ട് സീറ്റു കൂടി എല്‍ഡിഎഫിന് കുറയുമെന്നാണ് സര്‍വേ പറയുന്നത്. നിലവില്‍ 12 സീറ്റ് യുഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നാണ്

യുഡിഎഫിന് 40.4 ശതമാനം വോട്ട് ഷെയര്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക. സീറ്റ് ലഭിച്ചില്ലെങ്കിലും, യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

ലക്ഷദ്വീപിലെ ഏക സീറ്റ് യുപിഎ സ്വന്തമാക്കും. അതേസമയം വോട്ട് വിഹിതത്തില്‍ ബിജെപി നേരിയ നേട്ടം ഉണ്ടാക്കും. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പി്ന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് കനത്ത തിരിച്ചടിയാകും ഫലം. ആകെയുള്ള രണ്ട് സീറ്റും എന്‍ഡിഎ കരസ്ഥമാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com