ശബരിമല ഇന്നു മുതല്‍ സുരക്ഷാവലയത്തില്‍; ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്

അഞ്ച് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം പത്തിനാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും
ശബരിമല ഇന്നു മുതല്‍ സുരക്ഷാവലയത്തില്‍; ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്

ശബരിമല; ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സുരക്ഷ  ശക്തമാക്കി പൊലീസ്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാരും തടയുമെന്ന് സമരക്കാരും നിലപാടെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. നട തുറക്കുന്നതിന് മുന്നോടിയായി ഇന്ന് മുതല്‍ ആറാം തിയതി വരെ ശബരിമലയില്‍ 5000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 

അഞ്ച് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം പത്തിനാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലും സംഘര്‍ഷം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം മുന്‍പേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല.

വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ സുരക്ഷാമേഖലയാക്കി. ഐജി പി. വിജയനാണ് സന്നിധാനത്തിന്റെ  ചുമതല വഹിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐജി എം.ആര്‍. അജിത്കുമാറിനാണ് ചുമതല. ഐജിമാര്‍ക്കൊപ്പം ഐപിഎസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്പിമാര്‍ക്കാണ് ചുമതല. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം തേടി എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com