പുര കത്തുമ്പോള്‍ ചിലര്‍ വാഴ വെട്ടുന്നു; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

വനം വകുപ്പ് സ്വീകരിക്കുന്നത് ശത്രുതാപരമായ സമീപനമാണ്. പുരകത്തുമ്പോള്‍ വാഴവെട്ടാം എന്നനിലയാണ് ചിലരുടെ പ്രതികരണം
പുര കത്തുമ്പോള്‍ ചിലര്‍ വാഴ വെട്ടുന്നു; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടീക്കാട്ടി വനം വകുപ്പ് സ്വീകരിക്കുന്നത് ശത്രുതാപരമായ സമീപനമാണ്. പുരകത്തുമ്പോള്‍ വാഴവെട്ടാം എന്നനിലയാണ് ചിലരുടെ പ്രതികരണം. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടാണ് ശബരിമലയിലെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2007ലെ മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി വകുപ്പുമായി കൂടിയാലോചിച്ചാണ് തയ്യാറാക്കിയത്. സുപ്രീം കോടതി അഭിപ്രായപ്പെട്ടതുപോലെ ശബരിമലയില്‍ അനാവശ്യകെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ ബെയ്‌സ് ക്യാംപ് തുറക്കും. അതിന് പുറമെ ഇരുപത് ഇടവത്താവളങ്ങള്‍  ഒരുക്കും. ഇടത്താവളങ്ങള്‍ എന്ന ബോര്‍ഡ് മാത്രമല്ല മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും. മണ്ഡല മകരവിളക്കിനായി നടതുറക്കുന്നതോടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കും. പ്രളയങ്ങള്‍ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടായിട്ടുണ്ട്. അത് കൂടി അയ്യപ്പഭക്തന്‍മാര്‍ മനസ്സിലാക്കിയിട്ട് വേണം ദര്‍ശനം നടത്താനെന്ന് പത്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com