ശബരിമല ഒരു ചെറിയ മലയാണ്; അവിടെ പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും പോകരുത്; സുഗതകുമാരി 

സ്ത്രീകളുടെ പദവി ഇതുകൊണ്ട് ഉയരുമോ. സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നമൊന്നുമില്ലേ കേരളത്തില്‍?
ശബരിമല ഒരു ചെറിയ മലയാണ്; അവിടെ പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും പോകരുത്; സുഗതകുമാരി 

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പോകരുതെന്ന് കവി സുഗതകുമാരി. ശബരിമല ഒരു ചെറിയ മലയാണെന്നും അവിടെ ഇനി ആയിരക്കണക്കിന് ശൗചാലയങ്ങളും മറ്റ് സുരക്ഷയുമൊക്കെ ഒരുക്കുന്നതെന്തിനാണെന്നും അവര്‍ ചോദിച്ചു. ശബരിമല സ്ത്രീപ്രവേശനം കൊണ്ട് ലിംഗനീതി ഉറപ്പാക്കാനാകില്ലെന്നും അവിടെ പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും പോകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ശബരിമലയെ പോലുള്ള ഒരു പവിത്രമായ സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെന്താണ് ആവശ്യം. ഇവിടുത്തെ സ്ത്രീകളുടെ പദവി ഇതുകൊണ്ട് ഉയരുമോ. സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നമൊന്നുമില്ലേ കേരളത്തില്‍?', സുഗതകുമാരി ചോദിച്ചു. 

ശബരിമലയ്ക്ക് താങ്ങാനാകാത്തത്ര ആളുകളാണ് അങ്ങോട്ട് പോകുന്നതെന്നും ഇനിയും ലക്ഷകണക്കിന് സ്ത്രീകളെക്കൂടെ കൊണ്ടുപോകാനാണോ ഉദ്ദേശമെന്നും അവര്‍ ചോദിച്ചു. ഇത് ലിംഗ നീതിയുടെ പ്രശ്‌നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ അതില്‍ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും സുഗതകുമാരി പറഞ്ഞു. മനോരമയുടെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഈ അഭിപ്രായപ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com