ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികളില്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കും 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക
ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികളില്‍ പുതിയ ബെഞ്ച് വാദം കേള്‍ക്കും 

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക.

ഈ മാസം പതിമൂന്നാം തീയതി ആണ് റിട്ട് ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മുപ്പത്തിയഞ്ചോളം റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെ റിവ്യൂ ഹര്‍ജികള്‍ പരഗിണിക്കുന്നതാണ് കീഴ് വഴക്കം. എന്നാല്‍ റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും പരിഗണിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 

തമിഴ് നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ വിജയകുമാര്‍, ജയ രാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com