കേരളം അപരിഷ്കൃത സമൂഹത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്നു ; ശബരിമലയിൽ കോൺ​ഗ്രസിന് ഉറച്ച നിലപാട് വേണമെന്ന് വി ഡി സതീശൻ

മ​തേ​ത​ര പു​രോ​ഗ​മ​ന ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ൺ​ഗ്ര​സ്. ആ ​ബോ​ധ്യം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ണ്ടാ​ക​ണം
കേരളം അപരിഷ്കൃത സമൂഹത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്നു ; ശബരിമലയിൽ കോൺ​ഗ്രസിന് ഉറച്ച നിലപാട് വേണമെന്ന് വി ഡി സതീശൻ

തൃ​ശൂ​ർ: പ​രി​ഷ്കൃ​ത​സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​പ​രി​ഷ്കൃ​ത​സ​മൂ​ഹ​ത്തി​ലേ​ക്കാ​ണ് കേ​ര​ളം ന​ട​ക്കു​ന്ന​തെ​ന്ന് കെപിസിസി ഉപാധ്യക്ഷനും എംഎൽഎയുമായ വി ഡി സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്ന് സതീശൻ ആവശ്യപ്പെട്ടു.   തൃ​ശൂ​രി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ല ക്യാ​മ്പ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

മ​തേ​ത​ര പു​രോ​ഗ​മ​ന ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​ണ് കോ​ൺ​ഗ്ര​സ്. ആ ​ബോ​ധ്യം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ണ്ടാ​ക​ണം. ആ​ൾ​കൂ​ട്ട​ത്തി​ന് പി​റ​കെ പോ​കു​ന്ന​ത് കോ​ൺ​ഗ്ര​സിന്റെ പാ​ര​മ്പ​ര്യ​മ​ല്ലെന്നും സതീശൻ പറഞ്ഞു. 

പു​രോ​ഗ​മ​ന വാ​ദ​മു​യ​ർ​ത്തു​ന്ന സി.​പി.​എം നി​ല​പാ​ട് കാ​പ​ട്യ​മാ​ണ്. സം​ഘ്​​പ​രി​വാ​റി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്. മ​ത​വും ജാ​തി​യും പ​റ​ഞ്ഞ് നേ​ട്ടം കൊ​യ്യു​ന്ന ത​ന്ത്ര​മാ​ണ് സം​ഘ്​​പ​രി​വാ​ർ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. അ​തി​ന് അ​തി​നെ സി.​പി.​എം സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും സതീശൻ കു​റ്റ​പ്പെ​ടു​ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com